ആലപ്പുഴയിൽ വയോധികയെ തെരുവുനായ കടിച്ചുകൊന്നു

ആലപ്പുഴ: ആറാട്ടുപുഴയിൽ വയോധികയെ തെരുവുനായ കടിച്ചുകൊന്നു. അരയന്റെചിറയില്‍ കാര്‍ത്യായനി (81) ആണ് മരിച്ചത്. വീട്ടുമുറ്റത്തിരുന്ന കാര്‍ത്യായനിയെ നായ ആക്രമിക്കുകയായിരുന്നു.

മുഖം പൂർണ്ണമായും തെരുവുനായ കടിച്ചെടുത്തു. ഒരു കണ്ണ് മാത്രമാണ് മുഖത്ത് അവശേഷിക്കുന്നത്. വൈകിട്ട് 5 മണിയോടെ വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് സംഭവം. തകഴി സ്വദേശിയായ വീട്ടമ്മ മകന്റെ വീട്ടില്‍ എത്തിയപ്പോഴാണ് തെരുവുനായ ആക്രമണം ഉണ്ടായത്. മൃതദേഹം കായംകുളത്തെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.