കണ്ണൂർ : ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യയ്ക്ക് ഇക്കുറി സീറ്റില്ല. കഴിഞ്ഞ ജില്ലാ പഞ്ചായത്തിലെ അംഗങ്ങളിൽ വൈസ് പ്രസിഡന്റ് ബിനോയ് കുര്യന് മാത്രം വീണ്ടും മത്സരിക്കും. 16 സീറ്റുകളിലേക്കുള്ള സ്ഥാനാർഥിപട്ടിക സിപിഎം പ്രഖ്യാപിച്ചു. എന്നാൽ ദിവ്യയെ ഒഴിവാക്കിയതിന് നവീൻ ബാബു കേസുമായി ബന്ധമില്ലെന്ന് പാർട്ടി വൃത്തങ്ങൾ വിശദീകരിച്ചു.

മൂന്നു ടേം മത്സരിച്ചതു കൊണ്ടാണോ ദിവ്യയെ മാറ്റി നിർത്തിയതെന്ന് മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ ചിരിക്കുക മാത്രമാണ് ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് ചെയ്തത്. എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയെ തുടർന്നാണ് ദിവ്യ രാജി വച്ചത്. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ ഏക പ്രതിയാണ് ദിവ്യ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.െക. രത്നകുമാരിയും മത്സരിക്കുന്നില്ല.

























