കോട്ടയം മെഡിക്കൽ കോളജിന് മുന്നിൽ തീപിടുത്തം; കടകൾ കത്തിനശിച്ചു

കോട്ടയം: മെഡിക്കൽ കോളജിന് മുന്നിൽ തീപിടുത്തം. നിരവധി കടകൾ കത്തിനശിച്ചു. മെഡിക്കൽ കോളജിലേക്കുള്ള പായ, മെത്ത, അവശ്യസാധനങ്ങൾ വിൽക്കുന്ന കടയാണ് കത്തിയത്. ആറ് കടകളിലേക്ക് തീപടർന്നു. ഇന്ന് രാവിലെ ഒൻപതേ മുക്കാലോടെയാണ് തീപിടുത്തമുണ്ടായത്.

ബസ് സ്റ്റാന്റിന് എതിർവശത്തുള്ള കെട്ടിട സമുച്ചയത്തിലെ താഴത്തെ നിലയിലുള്ള കടകളിലാണ് തീപിടുത്തമുണ്ടായ്. കോട്ടയം അഗ്നിരക്ഷാ സേനയിലെ നാല് യൂണിറ്റെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്. തീ നിയന്ത്രണ വിധേയമായെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. നാശനഷ്ടങ്ങൾ അറിഞ്ഞശേഷം തുടർനടപടികളുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

കോട്ടയം അഗ്നിരക്ഷാ സേനയിലെ നാല് യൂണിറ്റെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്. തീ ആളിപ്പടർന്നതോടെ രണ്ട് മണിക്കൂർ കഴിഞ്ഞിട്ടും അഗ്നി രക്ഷാ സേനയ്ക്ക് കടയ്ക്കുള്ളിലേക്ക് എത്താൻ കഴിഞ്ഞിരുന്നില്ല.