200 കിലോയോളം ഭാരം വരുന്ന പോത്തിനെ നിര്‍ത്തി പൊരിച്ച് ഫിറോസ് ചുട്ടിപ്പാറ. തല ഒഴികെയുള്ള പോത്തിന്റെ ശരീര ഭാഗങ്ങള്‍ ആറോളം പേര്‍ ചേര്‍ന്നാണ് എടുത്തു കൊണ്ട് വരുന്നത്. പിന്നീട് ഇവര്‍ ഇറച്ചി കഴുകി വൃത്തിയാക്കുന്നു. പിന്നീട് ഇത് പാകം ചെയ്യാനുള്ള അടുപ്പ് കോണ്‍ക്രീറ്റ് ഉള്‍പ്പെടെ ചെയ്ത് ഉണ്ടാക്കിയെടുക്കുന്നു.

ശേഷം ഫിറോസ് തന്റെ പ്രത്യേക മസാലക്കൂട്ട് തയ്യാറാക്കുകയാണ്. അറബിക് മസാലയായ സുമാക് ആണ് പ്രധാന ചേരുവ. 6 മണിക്കൂര്‍ പ്രത്യേകം സെറ്റിട്ടിരിക്കുന്ന അടുപ്പിലാണ് ഫിറോസ് പോത്തിനെ നിര്‍ത്തി പൊരിച്ചത്. ജെസിബി ഉപയോഗിച്ചാണ് 200 കിലോ പോത്തിനെ ഉയര്‍ത്തിയത്. പാചകത്തിന് ജെസിബി ഉപയോഗിക്കുന്ന ആദ്യത്തെ കക്ഷി, വെറൈറ്റിയാണ് സാറെ മെയിന്‍, എന്നിങ്ങനെ പോകുന്നു വിഡിയോയിക്ക് കിട്ടുന്ന കമന്‍റുകള്‍.

























