സംസ്ഥാനത്ത് സ്വർണവില ഇന്നും കുതിച്ചുയർന്നു. ഒരു ഗ്രാം സ്വർണത്തിന് 50 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 8990 രൂപയായി. ഒരു പവൻ സ്വർണത്തിന് 71920 രൂപയുമായി. പവന് 400 രൂപയാണ് ഇന്ന് വർധിച്ചത്. താരിഫ് വിഷയത്തിൽ ട്രംപ് വീണ്ടും നിലപാട് കടുപ്പിച്ചതോടെയാണ് രാജ്യാന്തര തലത്തിൽ തന്നെ സ്വർണവില ഉയരുന്നത്. ഇതിന്റെ പ്രതിഫലനമെന്ന നിലയിലാണ് കേരളത്തിലും സ്വർണവില കുറഞ്ഞത്.

ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.

























