സ്വർണ്ണം, വെള്ളി, പ്ലാറ്റിനം വില കുറയും

ന്യൂഡല്‍ഹി: ബജറ്റ് പ്രഖ്യാപനത്തിൽ സ്വര്‍ണം, വെള്ളി, പ്ലാറ്റിനം വില കുറയും. സ്വർണ്ണത്തിന്‍റെയും വെള്ളിയുടെയും കസ്റ്റംസ് തിരുവ 6 ശതമാനം കുറച്ചുവെന്നും ധനമന്ത്രി പറഞ്ഞു. ലെതര്‍ ഉത്പന്നങ്ങളുടെയും തുണിത്തരങ്ങളുടെയും വില കുറയും. പ്ലാസ്റ്റിക്കിൻ്റെ കസ്റ്റംസ് തിരുവ കൂട്ടും. പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വില ഉയരും. സമുദ്രോൽപന്നങ്ങളുടെ കയറ്റുമതി വർധിപ്പിക്കാൻ നികുതിയിളവ് നൽകും.

മത്സ്യങ്ങൾക്കുള്ള തീറ്റ ഉൾപ്പടെ 3 ഉല്‍പന്നങ്ങള്‍ക്ക് നികുതി കുറയ്ക്കും. ചെമ്മീൻ തീറ്റയ്ക്ക് ഉൾപ്പടെ വില കുറയ്ക്കും.