ചങ്ങനാശേരി: എൻഎസ്എസ് സെക്രട്ടറി ഹരികുമാർ കോയിക്കൽ (71) അന്തരിച്ചു. ദീര്‍ഘകാലമായി എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്ന ഹരികുമാര്‍ ഒരു വര്‍ഷം മുമ്പാണ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. പെരുന്ന സ്വദേശിയാണ്.
എൻഎസ്എസ് എക്സിക്യൂട്ടീവ് കൗൺസിൽ അംഗം, അഗ്രിക്കൾച്ചറൽ വിഭാഗം സെക്രട്ടറി, ചങ്ങനാശേരി താലൂക്ക് യൂണിയൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. രോഗബാധിതനായി ചികിത്സയിലായിരുന്നു.
സംസ്കാരം നാളെ വൈകിട്ട് 7.30ന് വീട്ടുവളപ്പിൽ. ഭാര്യ: എസ് മിനി ( പെരുന്ന എൻഎസ്എസ് ഹിന്ദു കോളജ് ബോട്ടണി വിഭാഗം മുന്‍ എച്ച്ഒഡി), മക്കൾ: ബാലഗോവിന്ദ്, അനുപ (പെരുന്ന എൻഎസ്എസ് ജിഎച്ച്എസ് അധ്യാപിക), മരുമകൻ: എസ് ശ്രീകാന്ത് (പന്തളം എൻഎസ്എസ് ജിഎച്ച്എസ് അധ്യാപകൻ)
























