തിരുവനന്തപുരം: ഡോക്ടേഴ്സിന്റെ കുറിപ്പടിയില്ലാതെ ഗർഭ ഛിദ്രത്തിനുള്ള മരുന്ന് വിൽപ്പന നടത്തുന്നുവെന്ന റിപ്പോർട്ടിൽ ആരോഗ്യമന്ത്രിയുടെ ഇടപെടൽ. കുറിപ്പടിയില്ലാതെ മരുന്ന് വിതരണം ചെയ്യരുതെന്ന് ഡ്രഗ്സ് കൺട്രോൾ ബോർഡിന് നിർദ്ദേശം നൽകുമെന്നും മന്ത്രി പറഞ്ഞു. ഒരു കാരണവശാലും അനുവദിക്കില്ല. നിയമപരമായി തെറ്റാണ്. അംഗീകരിക്കാൻ ആകില്ലെന്നും ഡ്രഗ് കൺട്രോൾ ബോർഡിന് നിർദേശം നൽകുമെന്നും മന്ത്രി വ്യക്തമാക്കി. അപകടകരമായ ഗർഭഛിദ്ര മരുന്നുകൾ വിതരണം ചെയ്യുന്ന അനധികൃത മരുന്നു ലോബിയെക്കുറിച്ചുള്ള വാർത്ത മാധ്യമങ്ങൾ പുറത്തുകൊണ്ടുവന്നത്.

മെഡിക്കൽ ഷോപ്പുകളിൽ 350 രൂപയ്ക്ക് കിട്ടുന്ന മരുന്നിന് പത്തിരട്ടി വില കൊടുക്കണമെന്ന് മാത്രം. അനധികൃത മരുന്ന ലോബിയുടെ നെറ്വർക്ക് കൊച്ചിയും കടന്ന് സമീപ ജില്ലകളിലും വ്യാപിച്ചിരിക്കുന്നു എന്നാണ് വിവരം.

























