തിരുവനന്തപുരം: പി.സി.ജോർജ് ഭാഷയിൽ മിതത്വം പാലിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർഥിയായ അനിൽ ആന്റണിക്കെതിരെ പി.സി.ജോർജ് പരസ്യപ്രതികരണം നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് സുരേന്ദ്രന്റെ പ്രതികരണം.

ഭാഷയിൽ മിതത്വം പാലിക്കണമെന്ന് മാത്രമേ ഇപ്പോൾ പറയുന്നുള്ളൂ. പാർട്ടി എല്ലാം മനസിലാക്കുന്നു. അനിൽ ആന്‍റണിയെ അറിയാത്ത ആരും കേരളത്തിൽ ഇല്ല. മികച്ച സ്ഥാനാർത്ഥിയാണ്, അദ്ദേഹം വിജയിക്കും. പൊതു പ്രവർത്തകർ സംസാരിക്കുമ്പോൾ മിതത്വം പാലിക്കണം. ഏന്തെങ്കിലും ഫെയ്സ് ബുക്കിലൂടെ പറയുന്നവർക്കെതിരെ നടപടിയുണ്ടാകും. പി സി ജോര്‍ജ് ഇപ്പോൾ വന്നല്ലേയുള്ളൂ, നിലവില്‍ നടപടിയെടുത്തത് വർഷങ്ങളായി പാർട്ടിയിലുള്ളവർക്കു നേരെയാണെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

























