കേരളത്തിലും സിഎഎ നടപ്പിലാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അത് കളക്ടർമാർ ചെയ്തുകൊള്ളും മുഖ്യമന്ത്രി പേടിക്കേണ്ട. സി എ എ യുടെ പേരിൽ എൽ ഡി എഫും യു ഡി എഫും ജനങ്ങളെ ഭിന്നിപ്പിക്കുന്നുവെന്നും ജനങ്ങളെ കബളിപ്പിക്കുന്നുവെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

കേരളത്തിലും ഇത് നടപ്പിലാകുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി. കേരളം പിണറായി വിജയന് കിട്ടിയ സ്ത്രീധനമല്ല. കൊല്ലത്ത് കോൺസൻട്രേഷൻ ക്യാമ്പ്. സി എ എ നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി സർക്കാർ കാണിക്കുന്നത് വഞ്ചന. കേന്ദ്രം എന്ത് പറഞ്ഞാലും ആദ്യം നടപ്പിലാക്കുന്നത് കേരളത്തിൽ എന്നും സുരേന്ദ്രൻ വ്യക്തമാക്കി.

























