കെ.കെ. ശൈലജയ്‌ക്കെതിരായ അശ്ലീല പോസ്റ്റ്; പ്രവാസി മലയാളിക്കെതിരേ കേസെടുത്തു.

കോഴിക്കോട്: വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും മുന്‍ മന്ത്രിയുമായ കെ.കെ. ശൈലജയ്‌ക്കെതിരായ അശ്ലീല പോസ്റ്റില്‍ പ്രവാസി മലയാളിക്കെതിരേ പോലീസ് കേസെടുത്തു. കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശി കെ.എം.മിന്‍ഹാജിനെതിരെയാണ് കേസെടുത്തത്.

കലാപാഹ്വാനം, മാനഹാനി ഉണ്ടാക്കി ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് മട്ടന്നൂര്‍ പൊലീസ് കേസെടുത്തത്. സ്ഥാനാര്‍ത്ഥി കെ കെ ശൈലജയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
പത്ത് ദിവസം മുമ്ബ് ശൈലജ മട്ടന്നൂര്‍ പോലീസില്‍ നല്‍കിയ പരാതിയിലാണ് നടപടി. ശൈലജയുടെ ചിത്രം മോര്‍ഫ് ചെയ്ത് മാനം ഇകഴ്ത്തി കാണിച്ചുവെന്നും ഇത് സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച്‌ കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചെന്നുമാണ് കേസ്.

മങ്ങാട് സ്‌നേഹതീരം എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പ് കൂട്ടായ്മയിലായിരുന്നു വ്യാജപ്രചാരണം. ശബ്ദസന്ദേശം അസ്മലിന്റെതാണെന്ന് കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു.