തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുതിച്ചുയർന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 440 രൂപയാണ് കൂടിയിരിക്കുന്നത്. ഇന്നും ഒരു പവൻ സ്വർണത്തിന്റെ വില 73,000ന് മുകളിൽ തന്നെയാണ്. പവന് 73,040 രൂപയാണ് ഇന്നത്തെ വിൽപനവില. ഗ്രാമിന് 55 രൂപയാണ് കൂടിയിരിക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന് 9130 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ വിൽപ്പന പുരോഗമിക്കുന്നത്.

ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് സ്വർണ വിലയിൽ പ്രതിഫലിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും. അതേസമയം, രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വില കുറഞ്ഞാൽ ഇന്ത്യയിൽ വില കുറയണമെന്ന് നിർബന്ധമില്ല.

























