കിയാര അദ്വാനിക്കും സിദ്ധാർഥിനും പെൺകുഞ്ഞ് പിറന്നു

ബോളിവുഡ് താരദമ്പതിമാരായ കിയാര അദ്വാനിക്കും സിദ്ധാർഥ് മൽഹോത്രയ്ക്കും പെൺകുഞ്ഞ് പിറന്നു. താരങ്ങൾ തന്നെയാണ് ഇക്കാര്യം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്. നേരത്തേ ഓഗസ്റ്റിലാണ് കുഞ്ഞെത്തുക എന്നാണ് കരുതിയിരുന്നത്. എന്നാൽ കുഞ്ഞതിഥി പ്രതീക്ഷിച്ചതിലും നേരത്തേ എത്തുകയായിരുന്നു. മുംബൈയിലെ ഗിർഗാവിലുള്ള എച്ച്എൻ റിലയൻസ് ആശുപത്രിയിലായിരുന്നു പ്രസവം എന്നാണ് വിവരം. കഴിഞ്ഞയാഴ്ച മുംബൈയിലെ ഒരു ക്ലിനിക്കിൽ ഇരുവരും പരിശോധനയ്ക്കായി എത്തിയിരുന്നു.

ഫെബ്രുവരി 28-നാണ് താൻ ഗർഭിണിയണെന്ന വിവരം കിയാര പങ്കുവെച്ചത്. ‘ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മഹത്തായ സമ്മാനം’ എന്നാണ് ഇൻസ്റ്റഗ്രാം പോസ്റ്റിൽ കിയാര കുറിച്ചത്. ഇരുവരും ഒരുജോഡി കുഞ്ഞുസോക്സുകൾ കൈയിൽ പിടിച്ച ചിത്രമാണ് ഒപ്പമുണ്ടായിരുന്നത്. 2023 ഫെബ്രുവരി ഏഴിനാണ് കിയാരയും സിദ്ധാർഥും വിവാഹിതരായത്.

2023 ഫെബ്രുവരിയിലാണ് കിയാര അദ്വാനിയും സിദ്ധാർഥ് മൽഹോത്രയും വിവാഹിതരായത്. രാജസ്ഥാനിലെ ജയ്സാൽമീറിലെ സൂര്യഗഡ് പാലസിലായിരുന്നു വിവാഹം.