തിരുവനന്തപുരം: കെപിസിസി പുനസംഘടന നയിക്കുവാൻ പുതുമുഖം, കെപിസിസി പുന: സംഘടനയെ സംബന്ധിച്ച ചർച്ചകൾ സജീവം. കെ. സുധാകരൻ ഒഴിയുന്ന സ്ഥാനത്തേക്ക് ആരാണ് എത്തുക എന്ന ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. നയിക്കുവാൻ പുതുമുഖം എത്തട്ടെ എന്ന് നിലപാടിലാണ് കേന്ദ്ര നേതൃത്വം. വിവിധ സംസ്ഥാനങ്ങളിൽ പരീക്ഷിച്ച് വിജയിച്ച യുവത്വത്തിനാണ് പ്രാധാന്യം നൽകുന്നത്. മത സാമുദായിക സന്തുലന അവസ്ഥ പരിഗണിച്ചുകൊണ്ട് ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ള യുവ നേതാക്കളെയാണ് കെപിസിസി പ്രസിഡൻറ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. മാത്യു കുഴൽ നാടൻ, റോജി എം ജോൺ, ഹൈബി ഈഡൻ എന്നിവരുടെ പേരുകൾക്കാണ് മുൻതൂക്കം ഉള്ളത്. കേരളത്തിൽ വിമോചന സമരം മുതൽ ക്രൈസ്തവർ എന്നും കോൺഗ്രസിനോടൊപ്പമായിരുന്നു. * പി. ടി. ചാക്കോ മുതൽ ഉമ്മൻചാണ്ടി വരെ ക്രൈസ്തവ സഭയിൽ നിന്നുള്ള നേതാക്കന്മാരായിരുന്നു.
ഒരു കാലത്ത് കേരളത്തിലെ ക്രൈസ്തവർ കോൺഗ്രസിന്റെ വോട്ട് ബാങ്കുകൾ ആയിരുന്നു. അവരെ അക്കാലത്ത് നയിക്കാൻ ക്രൈസ്തവ നേതാക്കന്മാർ കോൺഗ്രസിൽ ഉണ്ടായിരുന്നു. പി.ടി. ചാക്കോയും സി. എം. സ്റ്റീഫനും മുതൽ എ. കെ. ആന്റണി ഉമ്മൻചാണ്ടി വരെ. എങ്കിൽ ഇപ്പോൾ ഉമ്മൻചാണ്ടിയുടെ മരണശേഷം കോൺഗ്രസിന്റെ നേതൃത്വത്തിൽ ക്രൈസ്തവ നേതാവ് ഇല്ലാത്തത് വലിയൊരു പോരായ്മയാണ്. യുഡിഎഫ് കൺവീനർ സ്ഥാനത്തു നിന്നും പി.പി. തങ്കച്ചനെ മാറ്റിയപ്പോൾ കെപിസിസിയുടെ വർക്കിംഗ് പ്രസിഡണ്ടായി പി.ടി. തോമസിനെ നിയമിച്ചു.

എങ്കിലും പി.ടി. തോമസിൻ്റെ മരണശേഷം മറ്റൊരു നേതാവിനെ നേതൃത്വത്തിലേക്ക് ഉയർത്തിക്കാട്ടിയില്ല. ഇക്കാര്യങ്ങൾ എല്ലാം പരിഗണിക്കുമ്പോൾ മൂവാറ്റുപുഴ എം.എൽ.എ. മാത്യു കുഴൽ നാടൻ എൻ. എസ്. യു. ഐ. മുൻ ദേശീയ പ്രസിഡണ്ടുമാരായ ഹൈബി ഈഡൻ, റോജി എം ജോൺ തുടങ്ങിയവരുടെ പേരുകൾക്കാണ് സംസ്ഥാന കേന്ദ്ര നേതൃത്വങ്ങൾ പരിഗണന നൽകുന്നത്. ഇതിൽ മൂവാറ്റുപുഴ എം. എൽ. എ. മാത്യു കുഴൽ നാട്റെ പേരിനണ് മുൻതൂക്കം ഉള്ളത്. ഈ കഴിഞ്ഞ പാർലമെൻറ് തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഉണ്ടായ വൻ വിജയത്തിൻറെ പിന്നിലെ പ്രധാന കാരണം മുഖ്യമന്ത്രി പിണറായി വിജയനോടുള്ള ജനങ്ങളുടെ എതിർപ്പാണ്. മുഖ്യമന്ത്രിക്കും മകൾക്കും നേരെ ഉയർന്നുവന്ന മാസപ്പടി ആരോപണമാണ് യു.ഡി.എഫ്. വിജയത്തിൻ്റെ പ്രധാന കാരണം എന്ന് വിവിധ സർവ്വേ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കൂടാതെ മുഖ്യമന്ത്രിയെയും സിപിഎമ്മിനെയും കടന്ന് ആക്രമിക്കുന്ന മാത്യുവിൻ്റെ ശൈലിക്ക് കേരളത്തിൽ എമ്പാടും വൻ സ്വീകാര്യതയാണ് ഉള്ളത്. മത സാമൂഹിക സാമുദായിക സംഘടനകളുടെ പിന്തുണയും മാത്യു ഉറപ്പിക്കുന്നു. സി. എ.എ ബില്ലിന് എതിരായി മാത്യു നടത്തിയ പോരാട്ടവും മണിപ്പൂർ കലാപത്തിന് ഇരയായവർക്ക് ഐക്യദാർഢ്യം അർപ്പിച്ച് നടത്തിയ ഉപവാസവും ദേശീയ ശ്രദ്ധ ആകർഷിച്ചിരുന്നു. ക്രിസ്ത്യൻ, മുസ്ലിം, എൻ.എസ്.എസ് ഉൾപ്പെടെയുള്ള സാമുദായിക സംഘടനകളിൽ നിന്നും മികച്ച പിന്തുണയാണ് മാത്യുവിന് ലഭിച്ചിട്ടുള്ളത്. കേരളത്തിലെ പ്രതിപക്ഷത്തിന്റെ യഥാർത്ഥ ശബ്ദമായി അണികൾ വിലയിരുത്തുന്നത് മാത്യു കുഴൽ നാട നിൽ ആണ്. മാത്യു പാർട്ടിയെ നയിക്കുവാൻ എത്തിയാൽ സിപിഎമ്മിനെയും ബിജെപിയെയും ഒരേപോലെ എതിർത്തുകൊണ്ട് മുന്നോട്ടു പോകുവാൻ സാധിക്കും എന്ന വിലയിരുത്തലിലാണ് കോൺഗ്രസ്സിലെ ഭൂരിപക്ഷവും. കോൺഗ്രസിന്റെ എക്കാലത്തെയും ഉറച്ച ബോട്ട് ബാങ്ക് ആയ ക്രിസ്ത്യൻ വിഭാഗത്തിന് അർഹമായ പരിഗണന കെപിസിസി പ്രസിഡൻ്റ് സ്ഥാനം കിട്ടുന്നതോടു കൂടി ലഭിക്കുമെന്ന് വിലയിരുത്തുന്നു. അതേസമയം തന്നെ എൻ എസ് യു ഐ ദേശീയ പ്രസിഡൻ്റു്മാരായിരുന്ന ഹൈബി ഈഡൻ, റോജി എം ജോൺ എന്നിവരുടെ പേരുകൾ ഈ സ്ഥാനത്തേക്ക് സജീവമായി പരിഗണിക്കുന്നു.

























