നടന്‍ രവി മോഹന്റേയും (ജയം രവി) ആരതി രവിയുടേയും വിവാഹമോചനവുമായി ബന്ധപ്പെട്ട നിരന്തരം വാര്‍ത്തകളാണ് ദിവസവും പുറത്തുവരുന്നത്. രവി മോഹന്‍ വീട്ടില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിച്ചുവെന്നുമാണ് ആരതി ആരോപിച്ചത്. തന്നെ ആരതി ശാരീരികമായും മാനസികമായും ദ്രോഹിച്ചുവെന്നും മക്കളെ കാണാന്‍ അനുവദിച്ചില്ലെന്നും പിന്നാലെ രവി മോഹനും ആരോപിച്ചിരുന്നു. തങ്ങളുടെ ബന്ധം തകരാന്‍ കാരണം മൂന്നാമതൊരാളാണെന്ന് ഗായിക കെനിഷ ഫ്രാന്‍സിസിനെ ഉദ്ദേശിച്ച് ആരതി തുറന്നടിച്ചു.

ഇപ്പോഴിതാ ഇരുവരുടേയും വാക്‌പോരിന് അറുതിവരുത്തിയിരിക്കുകയാണ് മദ്രാസ് ഹൈക്കോടതി. രവി മോഹനും ആരതി രവിയും ഇനി പരസ്പരം അപകീര്‍ത്തികരമായ പരസ്യ പ്രസ്താവനകള്‍ നടത്തരുതെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. തനിക്കെതിരെയുള്ള അപകീര്‍ത്തികരമായ പ്രസ്താവനകളില്‍ നിന്ന് സംരക്ഷണം തേടി രവി മോഹന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി റൂളിങ് നടത്തിയത്. ഇരുവരുടേയും വിവാഹമോചന നടപടികള്‍ തുടരുന്നതിനിടെയാണ് കോടതി പരസ്യ പ്രസ്താവനകള്‍ വിലക്കുന്നത്. രണ്ട് കക്ഷികളും മാന്യത പാലിക്കണമെന്നും കോടതി എടുത്തുപറഞ്ഞു.


ആരതി രവിയും അമ്മ സുജാത വിജയകുമാറും തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുന്നതിനെതിരെ ഇന്‍ജക്ഷന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് രവി മോഹന്‍ ഹൈക്കോടതിയെ സമീപിച്ചത്.























