ബംഗളൂരുവിൽ മലയാളി നഴ്സിങ് വിദ്യാർഥി മരിച്ചനിലയിൽ

തിരുവനന്തപുരം: ബംഗളൂരുവിൽ മലയാളി നഴ്‌സിങ് വിദ്യാർഥി മരിച്ച നിലയിൽ. അരുവിക്കര സ്വദേശി ആദിത്യൻ (19) ആണ് മരിച്ചത്. ബംഗളൂരു ബിടിഎൽ സ്‌കൂൾ ഓഫ് നഴ്‌സിങിലെ ബിഎസ്സി രണ്ടാം വർഷ വിദ്യാർഥിയാണ്. ഇന്നലെ ഉച്ചയോടെയാണ് ഹോസ്റ്റൽ മുറിയിൽ ആദിത്യനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

നാല് പേരുള്ള റൂമിലാണ് ആദിത്യൻ താമസിച്ചിരുന്നത്. കൂടെ താമസിച്ചിരുന്നവർ കോളജിൽ നിന്ന് തിരിച്ചു വന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് കോളജിൽ വിവരമറിയിക്കുകയായിരുന്നു. കോളജ് അധികൃതർ ബന്ധുക്കളെയും വിവരം അറിയിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും. മരണകാരണം വ്യക്തമല്ല.