ശിശുദിനത്തിൽ കുട്ടികൾക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് മമ്മൂട്ടി. മൂന്നു കുട്ടികളെ അരികെ നിർത്തി ഫോണിൽ ഫോട്ടോ എടുക്കാനുള്ള ശ്രമത്തിലാണ് മലയാളത്തിന്റെ മെഗാ സ്റ്റാർ. ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രം നിമിഷങ്ങൾക്കകം ആരാധകർ ഏറ്റെടുത്തു. നിരവധി പേരാണ് ശിശുദിനാശംസകളുമായി രംഗത്തെത്തുന്നത്.

‘നാലുകുട്ടികൾ’, ‘ഇതിലേതാ കുട്ടി’, ‘കുട്ടികളിൽ കുട്ടിയായി മമ്മൂട്ടി’, ‘നാല് കുട്ടി അതിലൊരു കുട്ടി മമ്മുക്കുട്ടി’, ‘കുഞ്ഞുങ്ങളുടെ മനസുള്ള ഇമ്മിണി വലിയൊരാൾ’ തുടങ്ങിയ രസകരമായ കമന്റുകളും ഫോട്ടോയ്ക്ക് കീഴെ വരുന്നുണ്ട്. നിരവധി പേരാണ് ശിശുദിനാശംസകളുമായി രംഗത്തെത്തുന്നുണ്ട്.


സാമൂഹിക മാധ്യമങ്ങളിൽ നിരന്തരം ഇടപെടൽ നടത്തുന്ന താരമാണ് മമ്മൂട്ടി. താരം പങ്കുവെക്കുന്ന ഫോട്ടോകൾ നിമിഷ നേരങ്ങൾക്കുള്ളിൽ തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്.























