പെൺസുഹൃത്തുമായുളള വിവാഹം എതിർത്തു; വല്യച്ഛനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം, യുവാവ് അറസ്റ്റിൽ

കൊച്ചി: പെൺസുഹൃത്തുമായുളള വിവാഹത്തെ എതിർത്തതിന് പിതൃസഹോദരനെ കാറിടിച്ച് കൊലപ്പെടുത്താൻ യുവാവിന്റെ ശ്രമം. സംഭവത്തിൽ അയ്യപ്പൻകാവ് സ്വദേശി അഭിജിത് പ്രസാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചി നോർത്ത് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ അയ്യപ്പൻകാവ് ഭാഗത്ത് വെച്ചായിരുന്നു സംഭവം

ബൈക്കിൽ പോവുകയായിരുന്നയാളെ പ്രതി കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.