കൊല്ലത്ത് വീടിനു തീയിട്ടശേഷം ഗൃഹനാഥൻ വീടിനുള്ളിൽ തൂ*ങ്ങി മരിച്ചു

കൊല്ലം: അഞ്ചൽ ആലഞ്ചേരിയിൽ ഗൃഹനാഥൻ വീടിനു തീയിട്ടശേഷം വീടിനുള്ളിൽ തൂ*ങ്ങി മരിച്ചു. ചില്ലിങ് പ്ലാനറ് മംഗലത്തറ വീട്ടിൽ വിനോദ് (56) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. സഥിരം മദ്യപാനിയായ ഇയാൾ ഭാര്യയോടും മക്കളോടും വഴക്കുണ്ടാക്കിയശേഷം സിലണ്ടർ തുറന്നുവിട്ടു തീയിട്ടശേഷം തൂ*ങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ് പറയുന്നു.

വീട്ടുകാർ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. ഗ്യാസ് സിലിണ്ടർ‌ പൊട്ടിത്തെറിച്ചതു മൂലം വീട് പൂർണമായി തകർന്നു. ശബ്ദം കേട്ടു ഓടിയെത്തിയ നാട്ടുകാരാണ് പൊലീസിൽ അറിയിച്ചത്. ഏരൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.