വഡോദര: സിപിആർ നൽകി പാമ്പിന്റെ ജീവൻ രക്ഷിച്ച് മൃഗസംരക്ഷണ പ്രവർത്തകർ. മൂന്ന് മിനിറ്റോളം യുവാവ് കൃത്രിമശ്വാസം നൽകുകയായിരുന്നു. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. റോഡിൽ അബോധാവസ്ഥയിൽ കിടക്കുകയായിരുന്നു പാമ്പ്. അനക്കമില്ലായിരുന്നെങ്കിലും ജീവൻ രക്ഷിക്കാനാവുമെന്ന് ഉറപ്പുള്ളതിനാലാണ് കൃത്രിമശ്വാസം നൽകിയതെന്ന് യുവാവ് പറഞ്ഞു. തുടര്‍ന്ന് പാമ്പിനെ വനംവകുപ്പിന് കൈമാറി.
























