‘ഗർഭഛിദ്രത്തിന് നിർബന്ധിച്ചു,സ്ത്രീകളെ ശല്യം ചെയ്തു’; രാഹുലിനെതിരെ 5 പരാതികൾ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ള എഫ്‌ഐആറിന്റെ വിവരങ്ങൾ പുറത്ത്. ഗർഭഛിദ്രത്തിന് നിർബന്ധിച്ചു,സ്ത്രീകളെ പിന്തുടർന്ന് ശല്യം ചെയ്തു തുടങ്ങിയ ആരോപണങ്ങളാണ് എഫ്‌ഐആറിലുള്ളത്. അഞ്ച് പേരുടെ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

അതേസമയം പരാതി നൽകിയിട്ടുള്ള അഞ്ച് പേരും കേസിലെ മൂന്നാം കക്ഷികളാണ്. ഇവർക്ക് കേസിൽ നേരിട്ട് ബന്ധമില്ല. സാമൂഹിക മാധ്യമങ്ങളിലൂടെ പെൺകുട്ടികളെ നിരന്തരം ശല്യം ചെയ്യുക, ഗർഭഛിദ്രത്തിന് നിർബന്ധിച്ച് സന്ദേശം അയക്കുക, ഫോണിലൂടെ ഭീഷണിപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

സംസ്ഥാന പോലീസ് മേധാവിക്ക് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതും കോടതിയിൽ നൽകിയ എഫ്‌ഐആറിൽ പറയുന്നു.