വർക്കലയിൽ യുവതിയും അഞ്ചുവയസുകാരനായ കുഞ്ഞും ട്രെയിന്‍ തട്ടി മരിച്ച നിലയിൽ

തിരുവനന്തപുരം: വർക്കലയിൽ അമ്മയെയും കുഞ്ഞിനെയും ട്രെയിന്‍ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. വർക്കല മേൽവട്ടൂർ മഹേഷിന്‍റെ ഭാര്യ ശരണ്യ (25), മിഥുൻ (5) എന്നിവരാണ് മരിച്ചത്. ഭർത്താവിന്‍റെ മദ്യപാനമാണ് മരണകാരണമെന്ന് പൊലീസ് വ്യക്തമാക്കി. കുഞ്ഞുമായി യുവതി ട്രെയിന് മുന്നില്‍ ചാടി ആത്മ ഹത്യ ചെയ്തതാകാമെന്നാണ് കരുതുന്നത്.

ഇതുസംബന്ധിച്ച കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ വർക്കല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടുകൂടിയാണ് സംഭവം. കൊല്ലം ഭാഗത്തു നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോയ മെമു ട്രെയിൻ തട്ടിയാണ് ഇവർ മരിച്ചതെന്നാണ് പൊലീസിന്‍റെ നിഗമനം.