മലപ്പുറം: തിരൂരിൽ അമ്മയും കുഞ്ഞും കിണറ്റിൽ മരിച്ച നിലയിൽ. ഏഴൂർ സ്വദേശി ഇർഫാന (30) ഒന്നര വയസ്സുള്ള മകൻ അമൻ മാലിക് എന്നിവരാണ് മരിച്ചത്. ഇർഫാന കുഞ്ഞുമായി ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ നിഗമനം. ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. ഇവരുടെ മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അമ്മയുടെ മരണത്തെത്തുടർന്ന് യുവതി കടുത്ത മനോവിഷമത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. നാലു മാസം മുമ്പാണ് ഇർഫാനയുടെ ഉമ്മ മരിച്ചത്.
























