‘ആര്‍എസ്എസും മറ്റ് പാര്‍ട്ടികളും കൊന്ന’ സിപിഎമ്മുകാരുടെ പട്ടിക പുറത്തുവിട്ട് എംവി ഗോവിന്ദൻ

കൊച്ചി: ആര്‍എസ്എസും മറ്റ് പാര്‍ട്ടികളും ചേര്‍ന്ന് കൊലപ്പെടുത്തിയ സിപിഎമ്മുകാരുടെ പേരടങ്ങിയ പട്ടിക പുറത്തുവിട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പാര്‍ട്ടി തയ്യാറാക്കിയ പട്ടിക തന്നെയാണിത്. 2016ന് ശേഷം ആര്‍എസ്എസും മറ്റ് പാര്‍ട്ടികളും ചേര്‍ന്ന് സിപിഎമ്മിനെതിരെ നടത്തിയ അതിക്രമങ്ങളില്‍ കൊല്ലപ്പെട്ട സിപിഎമ്മുകാര്‍ എന്ന രീതിയിലാണ് പട്ടിക. ചേര്‍ത്തലയില്‍ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകൻ ഷിബുവിന്‍റെ പേരിലാണ് പട്ടിക തുടങ്ങുന്നത്.

ഏറ്റവുമൊടുവില്‍ കോഴിക്കോട് കൊയിലാണ്ടിയില്‍ കൊല്ലപ്പെട്ട പിവി സത്യനാഥന്‍റെ പേരാണുള്ളത്. ആകെ 27പേരാണുള്ളത്. ഇവരുടെ സ്ഥലം, കൊന്ന രാഷ്ട്രീയ പാര്‍ട്ടി, തീയതി എന്നിവയാണ് പട്ടികയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. നാളിതുവരെ 692 പാർട്ടി പ്രവർത്തകർ കേരളത്തിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നും എംവി ഗോവിന്ദൻ പറഞ്ഞു.