വര്‍ണ്ണവിസ്മയമൊരുക്കി നെയ്യാര്‍മേളയുടെ വേദിയുണര്‍ന്നു ; സ്റ്റാളുകളിലും വന്‍ തിരക്ക്

നെയ്യാറ്റിന്‍കരയുടെ സാംസ്കാരിക ഉത്സവമായ നെയ്യാര്‍മേളയുടെ പത്താം എഡിഷന്‍റെ വേദിയുണര്‍ന്നു. നെയ്യാര്‍ളേയെ സാംസ്കാരിക പൈതൃക പട്ടികയില്‍ ഉയര്‍ത്തുന്ന വിവിധ കലാപരിപാടികളുടെ വേദി സജീവമായതോടെ നെയ്യാര്‍ മേളയുടെ പരിപാടികള്‍ കാണാനും തിരക്ക് കൂടി. നെയ്യാറ്റിന്‍കര പട്ടണത്തിലെ വിവിധ സ്കൂളുകള്‍ അവതിപ്പിക്കുന്ന വ്യത്യസ്തമായ പരിപാടികളുടെ ഭാഗമായി നെയ്യാറ്റിന്‍കര ഗേള്‍സ് ഹയര്‍സെക്കഡറിസ്കൂളിലെ വിദ്യാര്‍ഥിനികള്‍ പരിപാടികളുമായി വേദി കൈയ്യടക്കി.

തുടര്‍ന്നുളള ദിവസങ്ങളില്‍ മികച്ച പരിപാടികള്‍ക്കൊപ്പം സ്കൂള്‍കുട്ടികള്‍ അണിനിരക്കും. നെയ്യാര്‍മേളയുടെ സ്റ്റാളുകളും സജീവമായതോടെ തിരക്ക് ഉയരുകയാണ് ഇക്കൊല്ലം ആറാലുമ്മൂടിലെ മാര്‍ക്കറ്റ് ഗ്രൗണ്ടിലാണ് മേള ഒരുക്കിയിരിക്കുന്നത്. ഉത്രാട ദിനത്തില്‍ വൈകിട്ട് 5 ന് സംസ്ഥാന സര്‍ക്കാരിന്‍റെ ഓണം വാരാഘോഷ പരിപാടികളുടെ ഉദ്ഘാടനം നെയ്യാര്‍മേള വേദിയില്‍ നടക്കും, ഇക്കൊല്ലം വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഓണം വാരാഘോഷത്തിന്‍റെ ഭാഗമായി നെയ്യാര്‍ മേളയില്‍ അരങ്ങേറുന്നത്. 14-നാണ് നെയ്യാര്‍ മേള സമാപിക്കുന്നത്