‘ജയിലിന് പുറത്ത് കഴിയുന്ന ഗോവിന്ദച്ചാമിയെ പോലെയുള്ളവർക്ക്, സീമ ജി നായരും അനുശ്രീമാരും സംരക്ഷണം ഒരുക്കും’; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പി പി ദിവ്യ

കണ്ണൂർ: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിമർശനവുമായി സിപിഎം തോവ് പി പി ദിവ്യ. ജയിലിന് പുറത്ത് കഴിയുന്ന ഗോവിന്ദച്ചാമിയാണെന്നായിരുന്നു ദിവ്യയുടെ വിമർശനം. ജീവിതം തന്നെ പ്രതിസന്ധിയിലായ പകച്ചുപോയ പെൺകുട്ടിയോട് ധൈര്യമായിരിക്കാനും പരാതി നൽകാനും ദിവ്യ പറയുന്നു. ഫെയ്‌സ്ബുക്ക് കുറിപ്പിലാണ് ദിവ്യയുടെ പിന്തുണ.

കേരളത്തിലെ കോൺഗ്രസ് ഓഫീസുകൾ രാഹുൽ മാങ്കൂട്ടത്തിനെ പോലുള്ള ലൈംഗിക വൈകൃതമുള്ള മനോരോഗികളെ സൃഷ്ടിക്കും. നിയമസഭയിൽ അവർ ഞെളിഞ്ഞിരിക്കുമെന്നും സീമാ ജി നായരും, അനുശ്രീ മാരും സംരക്ഷണം ഒരുക്കുമെന്നും ദിവ്യ പറയുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ഇന്ന് സ്മരിക്കേണ്ട സ്ത്രീരത്‌നങ്ങൾ…

ഗോവിന്ദച്ചാമിമാരെ സൃഷ്ടിക്കുന്നതിൽ ഇതുപോലെയുള്ള ചിലരുടെ പിന്തുണയും ആലിംഗനവും പ്രോത്സാഹനമാവും.രാഹുൽ മാങ്കൂട്ടത്തിൽ ജയിലിനു പുറത്തു കഴിയുന്ന ഗോവിന്ദചാമിയാണ്..

ജീവിതം തന്നെ പ്രതിസന്ധിയിലായ പകച്ചുപോയ ഒരു പെൺകുട്ടിയോടാണ്… സഹോദരീ നിങ്ങൾ

ധൈര്യമായി പരാതി നൽകണം.. കേരള ജനത കൂടെയുണ്ടാവും.. ഇല്ലെങ്കിൽ ഈ കേരളത്തിലെ കോൺഗ്രസ് ഓഫീസുകൾ

രാഹുൽ മാങ്കൂട്ടത്തിനെ പോലുള്ള ലൈംഗിക വൈകൃതമുള്ള മനോരോഗികളെ സൃഷ്ടിക്കും. നിയമസഭയിൽ അവർ ഞെളിഞ്ഞിരിക്കും… സീമാ, ജി നായരും, അനുശ്രീ മാരും സംരക്ഷണം ഒരുക്കും.

ഇരയോടാണ്…. നിങ്ങൾ ധൈര്യമായി ഇറങ്ങു… അമ്മയെയും, പെങ്ങളെയും, ഭാര്യയെയും തിരിച്ചറിയാൻ സാധിക്കുന്ന (എല്ലാ രാഷ്ട്രീയ പാർട്ടിയിലും പെട്ട)

മനുഷ്യർ നിനക്കൊപ്പം ഉണ്ടാകും.. ഈ സർക്കാരും.