അച്ഛൻ്റെയോ സഹോദരൻ്റെയോ സ്ഥാനത്ത് നിന്ന് സ്നേഹിക്കാൻ തോന്നുന്നയാൾ: മോദിയെക്കുറിച്ച് പത്മജ വേണുഗോപാൽ

കോട്ടയം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് പത്മജ വേണുഗോപാൽ. അച്ഛൻ്റെയോ സഹോദരൻ്റെയോ സ്ഥാനത്ത് നിന്ന് സ്നേഹിക്കാൻ തോന്നുന്നയാളാണ് മോദിയെന്ന് പത്മജ. താൻ ബിജെപിയിൽ ചേരാനുള്ള ഒരു പ്രധാന കാരണം മോദിയാണെന്നും പത്മജ പറഞ്ഞു. കോട്ടയത്ത് എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിയുടെ പ്രചരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു പത്മജ വേണുഗോപാൽ.

തൃശൂരിൽ ഇക്കുറി താമര വിരിയുമെന്ന് പത്മജ വേണുഗോപാൽ ഇന്നലെ പറഞ്ഞിരുന്നു. ചേട്ടൻ കെ മുരളീധരൻറെ ഇടതും വലതും പിന്നിലും മുന്നിലും നിൽക്കുന്നവർ പാരകളാണ്. തൻറെ അനുഭവത്തിൻ്റെ വെളിച്ചത്തിലാണ് ഇക്കാര്യം ഉറപ്പിച്ച് പറയുന്നതെന്നും പത്മജ കൊച്ചിയിൽ പറഞ്ഞു.