സീരിയൽ താരം സിദ്ധാർത്ഥിനെതിരെ കൂടുതൽ വകുപ്പുകൾ ച്ചുമത്തി പോലീസ്; അറസ്റ്റ് ഉടൻ

കോട്ടയം: മധ്യ ലഹരിയിൽ സീരിയൽ താരം സിദ്ധാർഥ് ഓടിച്ച വാഹനമിടിച്ചു ഒരാൾ മരിച്ച സംഭവത്തിൽ താരത്തിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി പോലീസ്. മനപൂർവ്വമല്ലാത്ത നരരഹത്യ വകുപ്പാണ് താരത്തിനെതിരെ ചുമത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള പുതുക്കിയ വൈകുന്നേരം കോടതിയിൽ സമർപ്പിക്കും. മാത്രമല്ല സിദ്ധാർത്ഥിനെ അറഎഫ്ഐആർ ഇന്ന് സ്റ്റ് ചെയ്യാനുള്ള നീക്കം പോലീസ് ആരംഭിച്ചിട്ടുണ്ട്. ലോട്ടറി വില്പനക്കാരനായ തങ്കരാജ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്നലെയായിരുന്നു മരിച്ചത്. അപകടം നടന്നത് ഡിസംബർ 24 ആയിരുന്നു. സിദ്ധാർഥിൻറെ വാഹനം തങ്കരാജിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടൻതന്നെ തങ്കരാജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഈ അപകടത്തെ തുടർന്ന് ചിങ്ങവനം പോലീസ് സിദ്ധാർത്ഥിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു.

അപകടത്തിന് പിന്നാലെ ചോദ്യം ചെയ്ത നാട്ടുകാരെയും തടയാൻ എത്തിയ പോലീസിനെയും സിദ്ധാർത്ഥ് ആക്രമിച്ചിരുന്നുവെന്നും റിപ്പോർട്ടുണ്ട്. ഒടുവിൽ ബലംപ്രയോഗിച്ചാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. എംസി റോഡിൽ നാട്ടകം ഗവൺമെന്റ് കോളേജിന് സമീപത്തുവച്ചായിരുന്നു അപകടമുണ്ടായത്. കോട്ടയം ഭാഗത്തു നിന്നും എത്തിയ സിദ്ധാർത്ഥ് പ്രഭു ഓടിച്ച കാർ നിയന്ത്രണംവിട്ട് ലോട്ടറി വിൽപ്പനക്കാരനെ ഇടിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനത്തിനിടെ സിദ്ധാർത്ഥും നാട്ടുകാരും തമ്മിൽ വാക്കുതർക്കമുണ്ടായി. മാത്രമല്ല സിദ്ധാർത്ഥ് നാട്ടുകാരെ അസഭ്യം പറഞ്ഞ് നടുറോഡിൽ കിടക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

മിനി സ്‌ക്രീനിലൂടെ പ്രേക്ഷകർക്ക് സുപരിചിതനാണ് സിദ്ധാർത്ഥ് പ്രഭു. മഴവിൽ മനോരമയിലെ തട്ടീം മുട്ടീം എന്ന സീരിയലിലൂടെ ബാലതാരമായിട്ടാണ് സിദ്ധാർത്ഥ് അഭിനയ രംഗത്തേക്ക് എത്തുന്നത്. ചില സിനിമകളിലും വേഷമിട്ടിട്ടുണ്ട്. അടുത്തിടെയാണ് ഉപ്പും മുളകും പരമ്പരയിൽ അഭിനയം ആരംഭിച്ചത്.