പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്ന് കൊ ലക്കേ സ് പ്രതി രക്ഷപ്പെട്ടു

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്ന് തടവുകാരന്‍ രക്ഷപ്പെട്ടു. കൊലക്കേസ് പ്രതിയായ ഇടുക്കി വണ്ടന്‍മേട് സ്വദേശി മണികണ്ഠന്‍(39) ആണ് ജയില്‍ചാടിയത്.

ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.