‘ഇന്ത്യൻ സൈന്യത്തിന് സല്യൂട്ട്, തീവ്രവാദം ലോകത്ത് നിലനിൽക്കേണ്ടതില്ല’: പൃഥ്വിരാജ്

പഹൽഗാം ഭീകരാക്രമണത്തിൽ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറില്‍ പങ്കെടുത്ത സൈനികരെ അഭിനന്ദിച്ച് നടനും സംവിധായകനുമായ പൃഥ്വിരാജ്. “എവിടെയും, ഏത് രൂപത്തിലും തീവ്രവാദം ലോകത്ത് നിലനിൽക്കേണ്ടതില്ല. നമ്മുടെ സൈനികര്‍ക്ക് സല്യൂട്ട്. ജയ് ഹിന്ദ്”, ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പൃഥ്വിരാജ് കുറിച്ചു. നേരത്തെ ഇന്ത്യയുടെ നടപടിയെ രാഷ്‌ട്രീയ ഭേതമില്ലാതെ എല്ലാ പാർട്ടികളും സ്വാ​ഗതം ചെയ്യുകയും രാജ്യത്തിന്റെ നടപടികളിൽ പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു. നേരത്തെ മമ്മൂട്ടിയും മോഹന്‍ലാലും ഇന്ത്യന്‍ സൈന്യത്തെ അഭിനന്ദിച്ച് രം​ഗത്തെത്തിയിരുന്നു.