ജോസ് കെ മാണിയുടെ മകൾക്ക് പാമ്പുകടിയേറ്റു

ആലപ്പുഴ: കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപിയുടെ മകൾ പാമ്പുകടിയേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ. ജോസ് കെ മാണിയുടെ മകൾ പ്രിയങ്ക (28)യ്ക്കാണ് പാമ്പ് കടിയേറ്റത്.

അമ്മ നിഷ ജോസ് കെ മാണിയുടെ ആലപ്പുഴയിലെ വസതിയിൽ വച്ച് ഇന്നലെ വൈകിട്ടാണ് പാമ്പുകടിയേറ്റത്. 24 മണിക്കൂർ നിരീക്ഷണത്തിലാണ്. പ്രിയങ്കയെ കടിച്ച പാമ്പ് ഏതാണെന്നു വ്യക്തമായിട്ടില്ല. ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും ഡോക്ടർമാർ അറിയിച്ചു.