തിരുവനന്തപുരം: ഇരകളെ സംരക്ഷിക്കുന്നതിൽ കാലതാമസമോ വീഴ്ചയോ വരാൻ പാടില്ലെന്നു മുൻ ഡിജിപിയും ശാസ്തമംഗലത്തെ ബിജെപി സ്ഥാനാർഥിയുമായ ആർ.ശ്രീലേഖ. എപ്പോഴും അതിജീവിതയ്ക്കൊപ്പം മാത്രമാണ്. ഇപ്പോൾ എന്തിനു നേരിട്ട് മുഖ്യമന്ത്രിക്കു പരാതി നൽകി എന്ന ആശങ്ക മാത്രമാണ് തനിക്കുള്ളതെന്നും ശ്രീലേഖ സമൂഹമാധ്യമത്തിലെ പോസ്റ്റിൽ വ്യക്തമാക്കി.

പോസ്റ്റിന്റെ പൂർണരൂപം:ഞാൻ ഇപ്പോഴും എപ്പോഴും അതിജീവിതയ്ക്കൊപ്പം മാത്രം…ഇത്രനാൾ അവൾ എന്തുകൊണ്ട് പരാതി നൽകിയില്ല? ഇത്രനാൾ എന്തുകൊണ്ട് കേസ് എടുത്തില്ല എന്ന ദുഃഖം മാത്രം! ഇപ്പോൾ എന്തിനു നേരിട്ട് മുഖ്യമന്ത്രിക്കു പരാതി നൽകി എന്ന ആശങ്ക മാത്രം! പ്രതിക്ക് ഫോണും ഓഫാക്കി മുങ്ങാനുള്ള, മുൻകൂർ ജാമ്യാപേക്ഷ നേടാനുള്ള അവസരത്തിനോ? അതോ ശബരിമലയിൽ സ്വർണക്കൊള്ളയിൽ വമ്പന്മാരായ കൂടുതൽ പേരെ അറസ്റ്റ് ചെയ്യാതിരിക്കാനോ? ഞാനൊരമ്മയാണ്, മുൻ പൊലീസുദ്യോഗസ്ഥയാണ്…ഇരകളെ സംരക്ഷിക്കുക എന്നതിൽ കാലതാമസമോ വീഴ്ചയോ വരാൻ പാടില്ല എന്ന് ദൃഢമായി വിശ്വസിക്കുന്നു!

























