സൈബർ ആക്രമണത്തിൽ പ്രതികരിച്ച് രേണു സുധി. തന്റെ പുതിയ സംഗീത ആൽബത്തിന്റെ പേരിലാണ് രേണുവിന് സൈബർ ആക്രമണം നേരിടേണ്ടി വന്നത്. ഇതിന് രേണു നൽകിയ മറുപടി ശ്രദ്ധ നേടുകയാണ്. തന്റെ മ്യൂസിക് വിഡിയോയെക്കുറിച്ച് മോശം അർത്ഥത്തിൽ റിയാക്ഷൻ വിഡിയോ ചെയ്തവർക്കെതിരെയാണ് രേണു രംഗത്തെത്തിയിരിക്കുന്നത്. റിയാക്ഷൻ വിഡിയോകളുടെ സ്‌ക്രീൻഷോട്ട് പങ്കിട്ടു കൊണ്ടാണ് രേണുവിന്റെ പ്രതികരണം.

‘രേണു സുധിയുടെ കുൽസിതം കണ്ട് നാട്ടുകാർ ചൂലുമായി ഇറങ്ങുന്നു, രേണു സുധിയുടെ ദുബായിലെ ബിസിനസ് ഇതായിരുന്നു. തെളിവ് സഹിതം പൊക്കിയിട്ടുണ്ട്’ എന്ന തലക്കെട്ടുകളോടെയുള്ള റിയാക്ഷൻ വിഡിയോകളോടാണ് രേണു പ്രതികരിക്കുന്നത്. ‘ആഹാ ഒരു ആൽബം കാരണം ഞാൻ ഒരു ‘എ പടം’ നായിക ആയല്ലോ. രേണു സുധീടെ കുൽസിതം. ഫുൾ റിയാക്ഷൻ. മന്ദാരചേല് ആൽബം വൻ പ്രൊമോഷൻ’ എന്നാണ് രേണുവിന്റെ പ്രതികരണം. സോഷ്യൽ മീഡിയ താരം ഷൺമുഖ ദാസ് എന്ന ദാസേട്ടൻ കോഴിക്കോടിനൊപ്പമുള്ള ആൽബത്തിന്റെ പേരിലാണ് രേണുവിന് സൈബർ ആക്രമണം നേരിടേണ്ടി വരുന്നത്.


തന്റെ പോസ്റ്റുകൾക്ക് താഴെ വരുന്ന കമന്റുകൾക്കും രേണു മറുപടി നൽകുന്നുണ്ട്. ‘ഇപ്പോ എങ്ങനെ ഇരിക്കുന്നു കാര്യങ്ങള് ഒക്കെ മുറപോലെ നടക്കട്ടെ. രേണുവിന്റെ ആരാധകര് ഒക്കെ ചത്തു പോയോ. ഇതൊക്കെ അവള് ജീവിക്കാൻ നിവിർത്തി ഇല്ലാഞ്ഞിട്ട് ചെയ്യുന്നത് അല്ല ഇവളുടെ ക്യാരക്ടർ ആണ്. സുധി ഉള്ളപ്പോൾ നടന്നില്ല എന്നേ ഉള്ളൂ’ എന്നായിരുന്നു ഒരു കമന്റ്. ‘നിന്റെ തള്ള ചെയ്ത അതേ ഇതു തന്നെ. പോടി മറ്റവളേ’ എന്നാണ് അതിന് രേണു നൽകിയ മറുപടി.























