നടൻ സലീം കുമാർ പെൺകുട്ടികൾക്കെതിരെ നടത്തിയ വിവാദ പരാമർശത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ വിമർശനം. പെൺകുട്ടികൾ മുഴുവൻ റോഡിലൂടെ ഫോൺ വിളിച്ച് നടക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് പോലും ഇത്രയും ഫോൺകോൾ ഉണ്ടാകില്ല. എല്ലാം പഠിക്കുന്ന കുട്ടികളാണ്. ഇവരൊന്നും ശ്രദ്ധിക്കുന്നില്ല. കേരളത്തോട് പരമ പുച്ഛമാണ്. അവരെ സംസ്‌കാരം പഠിപ്പിക്കണ എന്നാണ് സലീം കുമാർ പറഞ്ഞത്.

ഇതുമായി ബന്ധപ്പെട്ട് ഒരു ആരാധകൻ സിനിമ പാരഡീസോ ക്ലബിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധിക്കപ്പെടുന്നുണ്ട്. സലീം കുമാറിന്റെ പ്രസ്താവനയെ കടന്നാക്രമിക്കുന്നതാണ് കുറിപ്പ്. ഇതൊക്കെ ഒരു തരം സിൻഡ്രം ആണെന്നാണ് കുറിപ്പിൽ പറയുന്നത്.


ഒരു പബ്ലിക് ഫിഗർ എന്നതിന് ഉപരി ഒന്നും തന്നെ പ്രൊഡ്യൂസ് ചെയ്യാത്ത, അതിന് തക്ക അറിവും ഇല്ലാത്ത, എന്നാൽ വിളിച്ചാൽ വരും എന്നത് കൊണ്ട് വിളിച്ചത് അല്ലെ എന്നും കരുതി വായിൽ തോന്നിയത് അങ്ങ് പറഞ്ഞു വെക്കുക എന്ന ഒരു പതിവ് പല നടൻമാർക്കും ഉണ്ട്. എന്തിനാണ് ഇതൊക്കെ പറയുന്നത് എന്ന് ഇവർക്ക് തന്നെ അറിയില്ല. മൊബൈൽ ഫോൺ യൂസ് ചെയ്തു പെൺകുട്ടികൾ നടക്കുന്നു എന്നതാണ് സലിം കുമാർ ഈയാഴ്ച കണ്ട പാതകം ആയ കാര്യം. ഇതൊക്കെ ഒരു തരം സിൻഡ്രം ആണ്. ഈ വർത്തക്ക് ഒക്കെ അടിയിലുള്ള കമന്റ് വായിച്ചാൽ മതി ആരെ ആണ് ഇയാൾ ടാർഗറ്റ് ചെയുന്നത് എന്ന് മനസിലാവും. പിള്ളേർ എല്ലാം നശിച്ചു അമ്മാവൻ മാരും അമ്മായിമാരും ആണ് ലോകം ഒന്നു താങ്ങി പിടിച്ചു നിക്കുന്നത് എന്നു തോന്നും കമന്റ്സ് ഒക്കെ കണ്ടാൽ. തന്റെ പറമ്പിലെ വേസ്റ്റ് അപ്പുറത്തെ പറമ്പിലേക്ക് വലിച്ചെറിഞ്ഞ് പഠിച്ച ആളുകൾ 50 രൂപ കൊടുത്ത് വേസ്റ്റ് മാനേജ്‌മെന്റ് സിസ്റ്റം വന്നപ്പോളും അതിനെ കുറിച്ച് പറയുമ്പോളും ഉള്ള ആവേശം കാണണം.
അവർ ഒക്കെ എന്തോ പൊറുക്കാൻ പറ്റാത്ത തെറ്റാണ് ചെയ്തത് എന്ന തരത്തിൽ ആണ് കമന്റുകൾ മൊത്തം വരുക. പക്ഷെ അവരെ കുറിച് ഒന്നും ആർക്കും ഒന്നും പറയാനില്ല. പെണ്ണുങ്ങൾ ഫോൺ വിളിച്ചു റോഡിൽ കൂടെ നടക്കുന്നത് ആണ് ഇവരുടെ പ്രധാന പ്രശ്‌നം. ആണുങ്ങൾ വിളിച്ചാൽ പ്രശ്‌നം ഇല്ലെന്ന് തോന്നുന്നു, അതാണല്ലോ പെണ്ണുങ്ങൾ എന്ന് എടുത്ത് പറഞ്ഞത്. മൈക്ക് കിട്ടിയാൽ എന്തെങ്കിലും ഒക്കെ വിവാദം ഉണ്ടാക്കിയില്ല എങ്കിൽ എന്തോ ഒരു വിമ്മിട്ടം തോന്നുന്ന ആളാണ് ഇപ്പോൾ സലിം കുമാർ. സിനിമ ഒക്കെ കുറഞ്ഞത് കൊണ്ട് ഇങ്ങനെ എങ്കിലും ഒന്നും ലൈം ലൈറ്റിൽ വന്നു ഒരു സുഖം കണ്ടെത്താം എന്നുള്ള പ്രശ്‌നം ആവും 50 വയസ് ആയപ്പോളേക്കും ഇങ്ങനെ ഒരു സിസ്റ്റത്തിലേക്ക് തിരിഞ്ഞതെന്നും കുറിപ്പിൽ പറയുന്നു.























