ഷൈൻ ടോം ചാക്കോയ്ക്ക് ജാമ്യം

ലഹരിക്കേസിൽ ഷൈൻ ടോം ചാക്കോയ്ക്ക് ജാമ്യം ലഭിച്ചു. സ്റ്റേഷൻ ജാമ്യത്തിലാണ് നടൻ പുറത്തിറങ്ങുന്നത്. രണ്ട് പേരുടെ ആൾജാമ്യത്തിലാണ് ഷൈനിനെ ജാമ്യത്തിൽ വിടുന്നത്. നിലവിൽ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് നടനെതിരെ ചുമത്തിയിരിക്കുന്നതെന്ന് നേരെത്തെ നോർത്ത് പൊലീസ് സ്റ്റേഷൻ എ സി പി വ്യക്തമാക്കിയിരുന്നു. ഷൈൻ പലതവണ മയക്കുമരുന്ന് ഉപയോ​ഗിച്ചിരുന്നതായി എഫ്ഐആറിൽ പറയുന്നു. ഗൂഢാലോചന കുറ്റവും ചുമത്തി. കൂട്ടുകാരനുമായി മുറിയെടുത്തത് മയക്കുമരുന്ന് ഉപയോഗിക്കാനാണെന്നും മയക്കുമരുന്ന് ഉപയോഗിക്കാൻ ഗൂഢാലോചന നടത്തിയെന്നും എഫ്ഐആറിൽ പറയുന്നു.