കോട്ടയം: പോലീസ് ഉദ്യോഗസ്ഥനെ കാണാനില്ലെന്ന് പരാതി. കോട്ടയം വെസ്റ്റ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐ അനീഷ് വിജയനെയാണ് കാണാതായത്. കുടുംബത്തിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പത്തനംതിട്ട കീഴ്വായ്പൂര്‍ സ്വദേശിയാണ് അനീഷ് വിജയന്‍. കഴിഞ്ഞദിവസം ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ച ഇദ്ദേഹം വീട്ടിലെത്തിയില്ല. ജോലിസംബന്ധമായോ കുടുംബപരമായോ പ്രശ്‌നങ്ങളില്ലെന്നാണ് വിവരം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
























