എംടിയുടെ ഭൗതിക ശരീരം കാണാനെത്തിയ സമയത്ത് സെൽഫി ചോദിച്ചയാളെ തിരുത്തി നടൻ സിദ്ദിഖ്. തിടുക്കത്തിൽ സിദ്ദിഖ് നടന്നു പോകുന്നതിനിടെ, പിന്നാലെ കൂടിയ യുവാവ് മൊബൈൽ ക്യാമറ ഓണാക്കി സെൽഫിക്ക് പോസ് ചെയ്യാൻ പറയുമ്പോഴാണ് സിദ്ദിഖ് അയാളെ തിരുത്തിയത്. ഉചിതമല്ലാത്ത സന്ദർഭത്തിൽ, സെൽഫി എടുക്കാൻ വന്ന യുവാവിനോട് സിദ്ദിഖ് എന്താണ് പറഞ്ഞതെന്ന് വിഡിയോയിൽ വ്യക്തമല്ലെങ്കിലും, താരത്തിൻറെ മുഖത്ത് അതൃപ്തി പ്രകടമായിരുന്നു.

ഈ യുവാവ് പിന്നാലെ വരുന്നതിന് മുമ്പ് മറ്റൊരാളും സിദ്ദിഖിൻറെ അടുത്തെത്തി സെൽഫി ചോദിച്ചിരുന്നു. അപ്പോഴും അദ്ദേഹം പ്രതികരിക്കാതെ വേഗത്തിൽ നടന്നു പോവുകയായിരുന്നു. അതിന് പിന്നാലെയാണ് ഇത് കണ്ട ഈ യുവാവ് പിന്നാലെയെത്തി സെൽഫി എടുക്കാനായി ശ്രമിച്ചത്.

























