കാസര്‍കോട് അച്ഛനെ മകൻ അടിച്ചുകൊന്നു

കാസര്‍കോട്: ബേക്കൽ പള്ളിക്കരയിൽ മകൻ്റെ അടിയേറ്റ് അച്ഛൻ മരിച്ചു. പള്ളിക്കര സ്വദേശി അപ്പകുഞ്ഞി (67) ആണ് മരിച്ചത്. മകൻ പ്രമോദ് (37) ഇരുമ്പ് വടി കൊണ്ട് അടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അച്ഛനെ ഇരുമ്പ് വടി കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചതിന് ഇന്നലെ മകനെതിരെ കേസെടുത്തിരുന്നു. ഇന്ന് വീണ്ടും പ്രമോദ് അച്ഛനെ മർദ്ദിക്കുകയായിരുന്നു.