തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ നിയോജക മണ്ഡലത്തിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി നടനും സാംസ്കാരിക പ്രവർത്തകനുമായ സുധീർ കരമന മത്സരിക്കും. സുധീർ കരമനയെ സ്ഥാനാർത്ഥിയായി എൽഡിഎഫ് അൽപ്പസമയം മുൻപാണ് പ്രഖ്യാപിച്ചത്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ സുധീർ കരമന എകെജി സെൻററിലെത്തി സിപിഎം നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. സിനിമയും രാഷ്ട്രീയവും രണ്ടാണെന്നും സ്ഥാനാർത്ഥിത്വം സമൂഹത്തിലേക്ക് ഇറങ്ങാനുള്ള അവസരമായി കാണുന്നുവെന്നും തിരുവനന്തപുരം മണ്ഡലം നിലനിർത്തുമെന്നും സുധീർ കരമന പറഞ്ഞു.

സിഎംപിയുടെ സിപി ജോൺ ആണ് യുഡിഎഫ് സ്ഥാനാർത്ഥി. തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡൻറ് കരമന ജയനാണ് തിരുവനന്തപുരം സെൻട്രലിൽ ബിജെപിയുടെ സ്ഥാനാർത്ഥിയായി പരിഗണനയിലുള്ളത്. ഇതുവരെ ഇതുസംബന്ധിച്ച അന്തിമ തീരുമാനം ബിജെപി പ്രഖ്യാപിച്ചിട്ടില്ല.

























