കാസർകോട്: കാസർകോട് അമ്പലത്തറയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ ജീവനൊ*ടുക്കി. അമ്പലത്തറ പറക്കളായി സ്വദേശി ഗോപി (60), ഭാര്യ ഇന്ദിര (57 ) മകൻ രഞ്‌ജേഷ് (36) എന്നിവരാണ് മരിച്ചത്. പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. മറ്റൊരു മകൻ രാകേഷ് ഗുരുതരാവസ്ഥയിൽ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ആസിഡ് കുടിച്ചാണ് ഇവർ ജീവനൊടുക്കിയത്. സാമ്പത്തിക ബാധ്യതകളാണ് കൂട്ട ആ*ത്മഹത്യ*യ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആസിഡ് കുടിച്ച് കൂട്ട അത്മഹത്യ ചെയ്യുകയാണെന്ന് ഗോപി അയൽക്കാരനെ വിളിച്ച് അറിയിക്കുകയായിരുന്നു. തുടർന്ന് ഇദ്ദേഹം പൊലീസിനെ വിവരം അറിയിച്ചു. പൊലീസും നാട്ടുകാരും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്നുപേരും മരിച്ചു.

























