തിരുവനന്തപുരം: സംസ്ഥാനത്ത് റെക്കോർഡുകൾ തകർത്ത് വീണ്ടും സ്വർണവില. പവന് 160 രൂപ വർധിച്ചതോടെ സ്വർണവില 91,000 കടന്നു. 91,040 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 20 രൂപ വർധിച്ച് 11,380 രൂപയായി. ഇന്നലെയാണ് സ്വർണവില ആദ്യമായി 90,000 കടന്നത്. സെപ്റ്റംബർ 9 നാണ് സ്വർണവില ആദ്യമായി 80,000 പിന്നിട്ടത്. തുടർന്നുള്ള ഓരോ ദിവസവും റെക്കോർഡുകൾ ഭേദിച്ച് സ്വർണവില കുതിക്കുന്ന കാഴ്ചയാണ് ദൃശ്യമായത്. ഒരു മാസത്തിനിടെ പവന് 10000 രൂപയിലധികമാണ് വർധിച്ചത്. ഇന്നലെ മാത്രം രണ്ടു തവണകളായി 1400 രൂപയാണ് വർധിച്ചത്.

ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.

























