തിരുവനന്തപുരം: പ്രിന്റിങ് മെഷീനിൽ സാരി കുടുങ്ങി തലയിടിച്ച് വീണ് ജീവനക്കാരിക്ക് ദാരുണാന്ത്യം. വർക്കല ചെറുകുന്നം സ്വദേശി മീനഭവനിൽ മീനയാണ് (51) മരിച്ചത്. വർക്കലയിൽ പ്രവർത്തിക്കുന്ന പൂർണ പ്രിന്റിങ് പ്രസ്സിലാണ് അപകടം നടന്നത്. മീന 20 വർഷമായി പ്രസ്സിലെ ജീവനക്കാരിയാണ്.

പ്രസിലെ പിന്നിംഗ് മെഷീനുള്ളിലാണ് സാരി കുടുങ്ങിയത്. മെഷീന് സമീപത്തുള്ള അലമാരയിൽ നിന്ന് സാധനങ്ങളെടുക്കാൻ വന്നതായിരുന്നു മീന. മറ്റ് ജീവനക്കാരെത്തി അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

























