കടബാധ്യത; തിരുവനന്തപുരത്ത് അച്ഛനും അമ്മയും രണ്ട് ആൺമക്കളും ആത്മ*ഹത്യ ചെയ്‌ത നിലയിൽ

തിരുവനന്തപുരം : ഒരു കുടുംബത്തിലെ നാലു പേർ ആത്മ*ഹത്യ ചെയ്‌തു. അച്ഛനും അമ്മയും രണ്ടു മക്കളുമാണ് മരിച്ചത്. അനിൽകുമാർ, ഭാര്യ ഷീജ, മക്കളായ ആകാശ്, അശ്വിൻ എന്നിവരാണ് മരിച്ചത്. വക്കം വെളിവിളാകം ക്ഷേത്രത്തിന് സമീപമാണ് വീട്. കടബാധ്യതയാണ് ഇവർ ജീവനൊടുക്കാനുള്ള കാരണമെന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം. വക്കം ഫാർമേഴ്‌സ് സഹകരണ ബാങ്ക് ജീവനക്കാരനാണ് അനിൽകുമാർ. സഹകരണ സ്ഥാപനത്തിലെ അക്കൗണ്ടൻറ് ആണ്. അനിൽകുമാറിന് ലോൺ അടക്കമുള്ള സാമ്പത്തിക ബാധ്യതകൾ ഉണ്ടെന്നാണ് പ്രാഥമികവിവരം.

പൊലീസ് സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. രാവിലെ 9 മണിയോടെയാണ് അയൽക്കാർ ദുരന്തം നടന്ന വിവരം അറിയുന്നത്. ഇവരെ നാല് പേരെയും വീട്ടിലെ ഹാളിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ആകാശിനും അശ്വിനും 20ഉം 25ഉം വയസാണ് പ്രായം. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്.