വാമനപുരത്ത് ഒരു വയസുകാരി മരിച്ച നിലയിൽ; അന്വേഷണം തുടങ്ങി

വാമനപുരം, കണിച്ചോട് ഒരു വയസുള്ള പെൺകുട്ടിയെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. കണിച്ചോട് സ്വദേശി സുബാഷ് – അശ്വതി ദമ്പതികളുടെ മകൾ പവിത്ര (1) യാണ് മരിച്ചത്.

കുട്ടിയുടെ അമ്മൂമ്മ തൊഴിലുറപ്പ് ജോലി കഴിഞ്ഞ് വീട്ടിൽ മടങ്ങിയെത്തിയപ്പോൾ മുറിയിൽ കുഞ്ഞ് ഉറങ്ങുന്ന പോലെ കിടക്കുന്നത് കണ്ടു. തട്ടിവിളിച്ചപ്പോൾ അനക്കമില്ലാത്തതിനാൽ ഉടൻ തന്നെ കാരേറ്റുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.

ആശുപത്രിൽ കൊണ്ടുവന്നപ്പോൾ കുട്ടി മരിച്ച നിലയിലായിരുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. സംഭവത്തിൽ ദുരൂഹതയുള്ളതിനാൽ വെഞ്ഞാറമൂട് പോലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.