സുൽത്താൻബത്തേരി: മദ്യലഹരിയിൽ യുവാവ് തോട്ടത്തിന് തീയിട്ടു. തീ പിടിത്തതെ തുടർന്ന് മോട്ടോറുകൾ കത്തിനശിച്ചു. പൂതാടി അരിമുള പീപ്പിൾസ് വില്ലയിലാണ് സംഭവം നടന്നത്. മദ്യലഹരിയിലായിരുന്ന യുവാവ് കൃഷിയിടത്തിൽ തീയിടുകയായിരുന്നു.

തീ ആളിപ്പടർന്നതിനെത്തുടർന്ന് വീടുകളിലേക്ക് വെള്ളം പമ്ബ് ചെയ്തിരുന്ന മോട്ടോറുകളും പൈപ്പുകളും കത്തിനശിച്ചു. കിണറിലെ വെള്ളവും മലിനമായി. ഇതോടെ പീപ്പിൾസ് വില്ലയിലെ ആറ് കുടുംബങ്ങൾക്ക് കുടിവെള്ളം ഇല്ലാത്ത അവസ്ഥയാണ്. ഇവിടെ ആറു വീടുകള്‍ നിർമിച്ചുനല്‍കിയതും പീപ്പിള്‍ ഫൗണ്ടേഷൻ സംഘടനയാണ്.


സംഭവത്തില്‍ പ്രതിയെ പിടികൂടണമെന്നാവശ്യപ്പെട്ട് കുടുംബങ്ങള്‍ കേണിച്ചിറ പോലീസില്‍ പരാതി നല്കി.























