വേടന്റെ വിവാഹം ഇന്ന്

തൃശൂർ: റാപ്പറും ഗാനരചയിതാവുമായ വേടന്റെ വിവാഹം ഇന്ന് തൃശൂരിൽ നടക്കും. മഞ്ചേരി സ്വദേശിയും എഴുത്തുകാരിയുമായ നവമി ലതയാണ് വധു. തൃശൂർ രജിസ്റ്റർ ഓഫീസിൽ ആണ് വിവാഹത്തിനുള്ള അപേക്ഷ നൽകിയിരിക്കുന്നത്. ദീർഘകാലമായി ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിൽ ലളിതമായിട്ടാണ് വിവാഹച്ചടങ്ങ്. ഇന്ത്യൻ ഭരണഘടന സാക്ഷിയായിട്ടായിരിക്കും വിവാഹമെന്ന് വേടൻ പറഞ്ഞു.

കണ്ണൂരിൽ നടന്ന തദ്ദേശ സ്വയംഭരണ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സർക്കാരിന്റെ ഹാപ്പിനെസ് ഫെസ്റ്റിവലിലാണ് വേടൻ വിവാഹ വാർത്ത ഔദ്യോഗികമായി പങ്കുവച്ചത്. ചടങ്ങിൽ പങ്കെടുത്ത സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആണ് ഇക്കാര്യം അറിയിച്ചത്. പിന്നാലെ വേടൻ തന്നെ കൂടുതൽ വിവരങ്ങൾ പങ്കുവച്ചു.