വിജയ് ദേവരകൊണ്ട–രശ്മിക വിവാഹക്ഷണക്കത്ത് പുറത്ത്

ദക്ഷിണേന്ത്യൻ സിനിമാ ലോകം ഒന്നടങ്കം കാത്തിരുന്ന ആ വിവാഹ വാർത്തയ്ക്ക് ഒടുവിൽ ഔദ്യോഗിക സ്ഥിരീകരണമായി. പ്രിയ താരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരാകുന്നു. വിവാഹ തീയതിയും റിസപ്ഷൻ വിവരങ്ങളും അടങ്ങിയ ക്ഷണക്കത്ത് പുറത്തുവന്നതോടെയാണ് ഇക്കാര്യം വീണ്ടും ചര്‍ച്ചയായത്.

കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ 2026 ഫെബ്രുവരി 26-ന് ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം നടക്കുക. നേരത്തെ ഉദയ്പൂർ കൊട്ടാരത്തിൽ വച്ചായിരിക്കും വിവാഹമെന്ന സൂചനകൾ പുറത്തുവന്നിരുന്നു. എന്നാൽ റിസപ്‍ഷൻ നടക്കുക ബഞ്ചാര ഹിൽസിലെ താജ് കൃഷ്ണ പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ചാകും എന്നാണ് ക്ഷണക്കത്തിലെ വിവരങ്ങൾ സൂചിപ്പിക്കുന്നത്.

ദീർഘനാളത്തെ പ്രണയത്തിന് ശേഷമാണ് ടോളിവുഡിലെ ഈ പ്രിയ ജോഡികൾ ഒന്നാകുന്നത്. വിവാഹം ഈ വർഷമുണ്ടാകുമെന്ന് നേരത്തെ തന്നെ സ്ഥിരീകരണമുണ്ടായിരുന്നു. വിവാഹവാർത്തിയിൽ വിജയ്‌യും രശ്മികയും തന്നെ ഔദ്യോഗികമായ വാർത്ത പുറത്തുവിടുമെന്നാണ് പ്രതീക്ഷ.