വിജയയുടെ പാര്‍ട്ടിയില്‍ ഒരു മണിക്കൂറിനുള്ളിൽ ചേര്‍ന്നത് 20 ലക്ഷത്തിലധികം പേര്‍

തമിഴക വെട്രി കഴകത്തിലേക്ക് അം​ഗങ്ങളെ ചേർക്കുന്ന പദ്ധതി നടൻ വിജയ് ആരംഭിച്ചു. താരംതന്നെയാണ് ആദ്യ അം​ഗത്വമെടുത്തത്. ഫോണിലൂടെയും വെബ്സൈറ്റിലൂടെയും അം​ഗത്വമെടുക്കാവുന്ന തരത്തിലാണ് പദ്ധതി ആവിഷ്ക്കരിച്ചത്. ആദ്യ മണിക്കൂറില്‍ മാത്രം അംഗത്വം നേടിയത് 20 ലക്ഷത്തിലധികം പേരാണ്.

സമൂഹമാധ്യമത്തിലൂടെയാണ് കഴിഞ്ഞ ദിവസം വിജയ് അംഗത്വത്തെ കുറിച്ചുള്ള പോസ്റ്റ് പങ്കുവച്ചത്. അതിന് തന്നെ ഒരു മണിക്കൂറാവുന്നതിന് മുമ്പ് രണ്ട് മില്യണ്‍ ഹിറ്റാണ് ലഭിച്ചത്. രണ്ടുകോടി അംഗത്വം എന്നതാണ് പാര്‍ട്ടി ലക്ഷ്യമിട്ടിരിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ വിജയ് ജനങ്ങളോട് തന്റെ പാര്‍ട്ടിയില്‍ ചേരാന്‍ ആവശ്യപ്പെടുന്നുണ്ട്. എല്ലാ ജീവജാലങ്ങള്‍ക്കും തുല്യത എന്ന അടിസ്ഥാന തത്വം പിന്തുടരാന്‍ താല്‍പര്യമുള്ളവര്‍ പാര്‍ട്ടി പ്രതിജ്ഞ വായിച്ച ശേഷം അംഗത്വമെടുക്കാനും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്. ക്യു ആര്‍ കോര്‍ഡ് സ്‌കാന്‍ ചെയ്തും പാര്‍ട്ടിയില്‍ അംഗത്വം നേടാന്‍ കഴിയും.