ചെന്നൈ: വിവാഹമോചനം ആവശ്യപ്പെട്ട് നടനും ടിവികെ നേതാവുമായ വിജയിന്റെ ഭാര്യ സംഗീത കോടതിയെ സമീപിച്ചു. ചെങ്കൽപ്പെട്ട് കോടതിയിലാണ് ഹർജി ഫയൽ ചെയ്തത്. ഏപ്രിൽ 20ന് ഹാജരാകാൻ കോടതി വിജയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്. 1999 ലാണ് വിജയിയും സംഗീതയും വിവാഹിതരായത്. രണ്ട് മക്കളാണ് ഇവർക്കുമുള്ളത്. മകന്‍ ജെയ്‌സണ്‍ സഞ്ജയ്, മകൾ ദിവ്യ സാഷ. അച്ഛന്റെ പാതയിലൂടെ സിനിമയിലേക്ക് കടക്കുകയാണ് മകൻ.
























