വയനാട് എടക്കലിൽ ഉഗ്രശബ്ദം, ഭൂചലനമെന്ന് സംശയം; ആളുകളെ മാറ്റി താമസിപ്പിക്കാൻ നിർദ്ദേശം

വയനാട് : എടക്കലിൽ ഭൂചലനമെന്ന് സംശയം. വയനാട് എടക്കലിൽ ഉഗ്രശബ്ദം രൂപപ്പെട്ടുവന്ന് നാട്ടുകാർ അറിയിച്ചു. എടക്കൽ മലയുടെ സമീപമാണ് ശബ്ദം ഉണ്ടായത്. പ്രദേശത്തെ സ്കൂളിന് അവധി പ്രഖ്യാപിച്ചു. പ്രദേശത്തിന് നിന്നും ആളുകളെ മാറ്റിപ്പാർപ്പിക്കാൻ നിർദേശം നല്‍കി.

പിണങ്ങോടും അസാധാരണ ശബ്ദം കേട്ടുവെന്നും ജനലുകൾ ഇളകിവീണതായും നാട്ടുകാര്‍ പറഞ്ഞു. മോറിക്കപ്പിലും ശബ്ദം കേട്ടതായാണ് വിവരം. കുറിച്യാർ മല, അമ്പലവയൽ, നെന്മേനി, പാടിപ്പറമ്പ് മേഖലയിലും അസാധാരണ ശബ്ദം ഉണ്ടായി.